ചേർത്തല:നഗരസഭയിൽ കൗൺസിലർമാർക്കും ജീവനക്കാർക്കുമടക്കം 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഫീസ് അടച്ചു.മൂന്നു ദിവസത്തിനുമുമ്പ് ചെയർമാൻ വി.ടി.ജോസഫിന് രോഗം സ്ഥിരീകരിച്ചിരുന്നു.തുടർന്നു 17നും 18നുമായി നടത്തിയ പരിശോധനയിലാണ് പത്തുപേർക്കു രോഗം സ്ഥിരീകരിച്ചത്.സമ്പർക്കമുണ്ടായ മറ്റു ജീവനക്കാരും നിരീക്ഷണത്തിലായതോടെയാണ് 26വരെ നഗരസഭ ഓഫീസ് അടച്ചിടാൻ തീരുമാനിച്ചത്.
ബുധനാഴ്ച നഗരത്തിൽ 55പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.നഗരത്തിനൊപ്പം സമീപ പഞ്ചായത്തുകളിലും രോഗനിരക്ക് ഞെട്ടിപ്പിക്കുന്ന തരത്തിൽ ഉയർന്നിട്ടുണ്ട്.പട്ടണക്കാട് 65,കടക്കരപ്പള്ളി 33,ചേർത്തല തെക്ക്15,തണ്ണീർമുക്കം16,പള്ളിപ്പുറം15,വയലാർ ഏഴ് എന്നിങ്ങനെയാണ് കണക്കുകൾ.