ചേർത്തല:വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നാളെ വൈകിട്ട് പൂജവെയ്പ്പ് നടത്തും.26ന് വിദ്യാരംഭ ദിനത്തിൽ രാവിലെ 8ന് പൂജയെടുപ്പ്.നവരാത്രിയുടെ ഭാഗമായി ദിവസേന അഷ്ടാഭിഷേകം,രുദ്രാഭിഷേകം,ചുറ്റുവിളക്ക്,നിറമാൻ,വലിയ ഗുരുതി എന്നിവയും നടക്കും.കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായും ചടങ്ങുകൾ നടക്കുകയെന്ന് ദേവസ്വം കാര്യദർശി പ്രകാശ് സ്വാമി അറിയിച്ചു.