കായംകുളം : പ്രവാസികൾക്ക് തണലാകേണ്ട നയതന്ത്ര മേഖലയെ ഉപയോഗിച്ച് അഴിമതി നടത്തിയ പിണറായി സർക്കാരിനെതിരെ പ്രവാസി കുടുംബങ്ങൾ വിധിയെഴുതുമെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു.

യു. എ. ഇ കോൺസുലേറ്റ് നിർത്തലാക്കാനിടയാക്കിയ പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ദിനേശ് ചന്ദനയുടെ നേതൃത്വത്തിൽ നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി.സെക്രട്ടറി എം.ജെ.ജോബ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജു താന്നിക്കൽ, സഞ്ജീവ് ഭട്ട്, ടിജിൻ ജോസഫ്, പ്രവീൺ,എ.ഷൗക്കത്ത്, രാധാകൃഷ്ണൻ പുതുശ്ശേരിൽ പി.റ്റി.ബേബി ലാൽ, ഐ.റ്റി.അബ്ദുൾ സലാം, ജോബിൾ പെരുമാൾ, നസിം ചെമ്പകപ്പള്ളിൽ, സുരേഷ് കൃപ, ഷൗക്കത്ത് അലി, ജയപ്രകാശ് കാരാഴ്മ,വിജയകുമാർ മഠത്തിൽ, സെബിൻ ജോസഫ്, ഷിജു ഇസ്സാക്കുട്ടി, പത്മകുമാർ ആലപ്പുഴ, യൂസഫ് കുഞ്ഞ് എന്നിവർ സംസാരിച്ചു.