ആലപ്പുഴ: ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റും പിന്നാക്ക സമുദായ മുന്നണി സംസ്ഥാന വൈസ് പ്രസിഡന്റും ഗവ. പ്ളീഡറുമായിരുന്ന അഡ്വ. എ.പൂക്കുഞ്ഞിന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ കൗൺസിൽ അനുശോചിച്ചു. യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബി.രഘുനാഥ് അനുശോചന പ്രമേയം അവതരപ്പിച്ചു.യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, യോഗം ബോർഡ് അംഗം കെ.പി.പരീക്ഷിത്ത്, എ.കെ.രംഗരാജൻ, പി.വി.സാനു, യൂണിയൻ കൗൺസിൽമാരായ കെ.ഭാസി, എം.രാജേഷ്, വി.ആർ.വിദ്യാധരൻ എന്നിവർ സംസാരിച്ചു. യൂണിയൻ നേതാക്കൾ പരേതന്റെ വസതിയിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു.