
ഹരിപ്പാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഹരിപ്പാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്‌പശാല സംഘടിപ്പിച്ചു. ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ ഹബ്ബാക്കി ഹരിപ്പാട് നഗരസഭയെ മാറ്റുമെന്ന് പ്രഖ്യാപിച്ച് അധികാരം നേടിയവർ കേരളത്തിലെ ഏറ്റവും കുറവ് ഫണ്ട് ലഭിക്കുന്ന നഗരസഭയാക്കി മാറ്റിയതിന് ജനങ്ങളോട് മാപ്പു പറയണം. നഗരസഭയുടെ സമീപ പഞ്ചായത്തുകൾക്ക് ലഭിക്കുന്ന തുക പോലും ഹരിപ്പാട് നഗരസഭയ്ക്ക് ലഭിക്കാത്തതിന് കാരണം ജനങ്ങളോട് തുറന്ന് പറയണം. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതോടെ പാവപ്പെട്ട കുടുംബങ്ങൾക്ക് ലഭിക്കുന്ന 100 തൊഴിൽ ദിനങ്ങളും അവരുടെ വരുമാനവും ഇല്ലാതാക്കി. വികസനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് നാടിനെ തള്ളിവിട്ടവരെ പൊതു സമൂഹത്തിന്റെ മുമ്പിൽ ജനകീയ വിചാരണ വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്.വിനോദ് അദ്ധ്യക്ഷനായി. പ്രജിത്ത് കുമാർ, രാജേന്ദ്രൻ നായർ, ഫ്രാൻസിസ്, മോഹിനി ശിവദാസ്, സുശീല അനിൽ, ശ്രീകല എന്നിവർ സംസാരിച്ചു.