ആലപ്പുഴ: ജീവിത കാലമത്രയും മത ന്യൂനപക്ഷങ്ങളുടെയും മതേതരത്വത്തിന്റെയും സംരക്ഷകനായി നിലകൊണ്ട മഹത് വ്യക്തിത്വമായിരുന്നു അഡ്വ. എ പൂക്കുഞ്ഞെന്ന് എ .എം .ആരിഫ് എം.പി പറഞ്ഞു.
ആലപ്പുഴയിലെത്തിയ കാലം മുതൽ ഊഷ്മളമായ വ്യക്തി ബന്ധമുണ്ടായിരുന്ന പൂക്കുഞ്ഞ് വക്കീലിന്റെ വിയോഗം ഏറെ ദുഖകരമാണെന്ന് എ. ഐ. സി.സി.ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.പറഞ്ഞു. കേരളത്തിലെ സാമുദായിക ശാക്തീകരണരംഗത്തെ വേറിട്ട ശബ്ദമായിരുന്നു കേരളാ മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.പൂക്കുഞ്ഞ് എന്ന് സുന്നി യുവജന സംഘം ജില്ലാ കമ്മറ്റി അനുശോചന യോഗത്തിൽ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എ.നിസാമുദ്ദീന്‍ ഫൈസി അധ്യക്ഷനായി.ജില്ലാ ജനറൽ സെക്രട്ടറി നിസാർപറമ്പൻ,ഭാരവാഹികളായ എ.എ വാഹിദ് കായംകുളം,ഫൈസൽ ഷംസുദ്ദീൻ,നവാസ് എച്ച് പാനൂർ,സിദ്ധീഖ് വീയപുരം,അഷറഫ് വണ്ടാനം തുടങ്ങിയവർസംസാരിച്ചു.
മദ്രസാ മാനേജ്മെന്റ് അസോസിയേഷൻ
സമുദായത്തിന്റെ ഉന്നമനത്തിനായി യത്‌നിച്ച നേതാവായിരുന്നു പൂക്കുഞ്ഞ് എന്ന് സമസ്ത കേരള മദ്രസാ മാനേജ്മെന്റ് അസോസിയേഷൻ ഓൺലൈനിൽ കൂടിയ അനുശോചന യോഗത്തിൽ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കമാൽ എം മാക്കിയിൽ അധ്യക്ഷനായി.ജില്ലാ ജനറൽ സെക്രട്ടറി എം.മുജീബ് റഹ്മാൻ,ഭാരവാഹികളായ ഇബ്രാഹീം കുട്ടി വിളക്കേഴം,താഹാ പുറക്കാട്, എസ്.മുഹമ്മദ് സാലിഹ് തെക്കേമുറി, കെ.ഷാജഹാൻ ആപ്പൂർ തുടങ്ങിയവര്‍ സംസാരിച്ചു.