ആലപ്പുഴ: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന ചെയർമാൻ അഡ്വ. എ. പൂക്കുഞ്ഞിന്റെ നിര്യാണത്തിൽ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മത സഘടനരംഗത്തെ പ്രമുഖർ അനുശോചിച്ചു.

മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നതിക്കു വേണ്ടി അവിശ്രമം പ്രവർത്തിച്ച വ്യക്തിയായിരുന്നു അഡ്വ എ .പൂക്കുഞ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ജി. സുധാകരൻ, ഡോ. ടി.എം. തോമസ് ഐസക്ക്, യു .ഡി.എഫ്. കൺവീനർ എം എം ഹസൻ, മുൻ മന്ത്രി കെ .ഇ. ഇസ്മായിൽ, പാണക്കാട് മുനവ്വറലി ഷിഹാബ് തങ്ങൾ, കാന്തപുരം എ .പി അബൂബക്കർ മുസ്ലിയാർ, ഷെയ്ഖ് പി. ഹാരിസ്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ കെ. എ. ഹസൻ എന്നിവർ അനുശോചിച്ചു.
ഷാനിമോൾ ഉസ്മാൻ എം. എൽ. എ, മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, മുൻ എം. എൽ. എ മാരായ എ. എ. ഷുക്കൂർ, വി. ദിനകരൻ, ഡി. സുഗതൻ, ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ പ്രൊഫ. അബ്ദുൽ വഹാബ്, ജില്ലാ ജഡ്ജി ബദറുദ്ദീൻ, ഹൈക്കോടതി സീനിയർ അഭിഭാഷകൻ സിറാജ് കരോളി, ടി. ജെ. ആഞ്ചലോസ്, മുഹമ്മദ് ബാദുഷ സഖാഫി,പി.പി. ചിത്തരഞ്ജൻ, പ്രൊഫ നെടുമുടി ഹരികുമാർ, എം. ജെ. ജോബ്, അഡ്വ. അനിൽ ബോസ്, നസീർ പുന്നക്കൽ, പി. ഹരിദാസ്, അഡ്വ പി .എസ് .അജ്മൽ, എ. ആർ. പ്രേം എന്നിവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.

കബറടക്കത്തിന് ശേഷം നടന്ന അനുശോചന യോഗത്തിൽ ജമാഅത്ത്കൗൺസിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കമാൽ എം.മാക്കിയിൽ അധ്യക്ഷത വഹിച്ചു. എ. എം. നസീർ, മാന്നാർ അബ്ദുൾ ലത്തീഫ്, അബ്ദുൽ ജലീൽ മുസ്ലിയാർ കൊല്ലം, അബ്ദുൽ മജീദ് നദ്വി തിരുവനന്തപുരം, അബ്ദുൽ നാസർ തങ്ങൾ, എം. ഷംസുദ്ദീൻ, എ .ഖാലിദ്, നാസർ പഴയങ്ങാടി, സലാം ചാത്തനാട്, ടി .എഛ് .മുഹമ്മദ് ഹസ്സൻ, സി .സി. നിസാർ, രാജ കരീം എന്നിവർ സംസാരിച്ചു.