
അമ്പലപ്പുഴ: മത്സ്യതൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന മത്സ്യ വിപണന ഓർഡിനൻസ് ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആർ. എസ് .പി നേതൃത്വത്തിലുള്ള അഖില കേരള മത്സ്യതൊഴിലാളി ഫെഡറേഷൻ (യു. ടി .യു .സി) അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിൽ അമ്പലപ്പുഴ അഞ്ചാലും കാവ് താൽക്കാലിക ലാന്റിംഗ് സെന്ററിൽ ഓർഡിനൻസ് കത്തിച്ചു കൊണ്ടുള്ള സമരം നടത്തി. ജില്ലാ പ്രസിഡന്റ് ആർ.മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. ബ്രിജേഷ് രാഗമാലിക അദ്ധ്യക്ഷത വഹിച്ചു.അനിൽ ബി.കളത്തിൽ,നഹാസ് ,സുരേഷ് കുമാർ, ജേക്കബ്ബ്എന്നിവർ സംസാരിച്ചു.