
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 837 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 7459 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഏഴുപേർ വിദേശത്തു നിന്നും 16പേർ അന്യസംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് .809പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അഞ്ചുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 436 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 19,521ആയി. ചേർത്തല സ്വദേശി രാമകൃഷ്ണൻ പിള്ള(83) ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു.
ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ: 14,067
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 4954
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 283
43 കേസുകൾ , 48അറസ്റ്റ്
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 43 കേസുകളിൽ 48 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 229 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 1095 പേർക്കും നിരോധനാജ്ഞ ലംഘനം നടത്തിയതിന് 10 കേസുകളിൽ 61 പേർക്കും എതിരെ നടപടി എടുത്തു.
തുറവൂരിൽ 73 പേർക്ക് രോഗബാധ
തുറവൂർ: അരൂർ മുതൽ വയലാർ വരെയുള്ള മേഖലയിൽ ഇന്നലെ 73 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ആകെ 376 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. 2 പേർ മരിക്കുകയുമുണ്ടായി. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ പട്ടണക്കാട് പഞ്ചായത്തിൽ രോഗികളുടെ എണ്ണം വർദ്ധിച്ചു.