tv-r

തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്തിൽ വനിതകൾക്കുള്ള പോത്തുക്കുട്ടികളുടെ വിതരണം തുടങ്ങി. ഗ്രാമസഭയിൽ നിന്നും തിരഞ്ഞെടുത്ത 83 ഗുണഭോക്താക്കൾക്ക് 6 മാസം മുതൽ 10 മാസം വരെ പ്രായമുള്ള പോത്തുകുട്ടികളെയാണ് മൃഗാശുപത്രി മുഖേന വിതരണം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ട 30 ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ പോത്തുകുട്ടികളെ വിതരണം ചെയ്തത്. കുത്തിയതോട് മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പൻ വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ധനേഷ് കുമാർ, കെ.കെ. സജീവൻ, വിപിൻ, വെറ്ററിനറി സർജൻ ഡോ.വി.എസ്. ഗുരുപ്രിയ , ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ഭീഷ്മരാജ് എന്നിവർ പങ്കെടുത്തു.