മാവേലിക്കര: തെരവുനായ ശല്ല്യം വർദ്ധിക്കുന്നതിനെതിരെയും തെരുവുവിളക്ക് സ്ഥാപിച്ചതിൽ നഗരസഭ അഴിമതി നടത്തിയെന്ന് ആരോപിച്ചും കേരള കോൺഗ്രസ് എം മാവേലിക്കര ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ ധർണ നടത്തി. നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ധർണ്ണ കേരള കോൺഗ്രസ് എം മുൻ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ്.സി കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജേയിസ് ജോൺ വെട്ടിയാർ, നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ്, എബി തോമസ്, പി.പി പെന്നൻ, മിനി മാത്യു, അനിയൻ വിലനിലത്ത് തുടങ്ങിയവർ സംസാരിച്ചു.