മാവേലിക്കര: കോവിഡ് ജാഗ്രതയുടെ ഭാഗമായി സെക്ടറൽ മജിസ്ട്രേറ്റായി നിയമിതയായിട്ടുള്ള മാവേലിക്കര താലൂക്ക് വ്യവസായ ഓഫീസറും സംഘവും പരിശോധന കർശനമാക്കുന്നു. താലൂക്കിലെ തെക്കേക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൊതുസ്ഥലങ്ങൾ, ബാങ്കുകൾ, അക്ഷയകേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, മരണ വീടുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമം പാലിക്കാത്തതിന് 7 പേർക്കെതിരെ കേസെടുത്തു. 127 പേർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രികാലങ്ങളിലുൾപ്പെടെ പരിശോധന ഉണ്ടാകുമെന്ന് സെക്ടറൽ മജിസ്ട്രേറ്റ് പാട്രിക് ഫ്രാൻസിസ് അറിയിച്ചു.