a

മാവേലിക്കര: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലിനെതിരെ കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ പോഷക സംഘടനയായ ഹരിതവേദി മാവേലിക്കര നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. മികച്ച നെൽ കർഷകനായ നോവൽ രാജ്, സമ്മിശ്ര കർഷകനായ വിജയമോഹനൻ പിള്ള, വെറ്റില കർഷകനായ രാധാകൃഷ്ണൻ, പച്ചക്കറി കർഷകനായ വിശ്വംഭരൻ ഉദയപുരം എന്നിവർ തൊപ്പിപാള അണിഞ്ഞ് പ്ലക്കാർഡും കൊടിയുമേന്തി​ സമരത്തിൽ പങ്കെടുത്തു.

സമരം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഹരിതവേദി ആലപ്പുഴ ജില്ലാ കോ ഓഡിനേറ്റർ നോവൽ രാജ് അദ്ധ്യക്ഷനായി. നിയോജകമണ്ഡലം കോഓഡിനേറ്റർ വിജയമോഹനൻ പിള്ള സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എൻ.കുമാരദാസ് മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ സജി തെക്കേതലക്കൽ സമര സന്ദേശം നൽകി. ജില്ലാ വൈസ് ചെയർമാൻ എ.കേശവൻ, മുൻസിപ്പൽ കൗൺസിലർ കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.