photo

ചേർത്തല:മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കഞ്ഞിക്കുഴി സഹകരണ ബാങ്ക് രൂപീകരിച്ച മത്സ്യ ക്ലബുകളുടെ ഉദ്ഘാടനം ഫിഷറീസ് സർവകലാശാല സിൻഡിക്കേ​റ്റംഗം അഡ്വ. മനു .സി. പുളിക്കൽ നിർവഹിച്ചു. കെ.കെ. കുമാരൻ പെയിൻ ആൻഡ് പാലിയേ​റ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ഫോം മാ​റ്റിംഗ്‌സ് ചെയർമാൻ അഡ്വ. കെ.ആർ. ഭഗീരഥൻ മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡിൽ പ്രവർത്തിക്കുന്ന ഫൈവ് സ്​റ്റാർ ഗ്രൂപ്പിന്റെ ഫാമിൽ അനാമസ് ഇനത്തിൽ പെട്ട ഹൈബ്രിഡ് ചെമ്പല്ലി കുഞ്ഞുങ്ങൾ നിക്ഷേപിച്ചു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ബയോ ഫ്ളോക്കിലാണ് കൃഷി നടത്തുന്നത്. പടുതാക്കുളത്തിലും പരമ്പരാഗത കുളങ്ങളിലും മത്സ്യം വളർത്തുന്ന ഗ്രൂപ്പുകൾ ചേർന്നതാണ് മത്സ്യ ക്ലബുകൾ. ഇവർക്കാവശ്യമായ പരിശീലനവും ബാങ്ക് നൽകുന്നുണ്ട്. ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഭരണ സമിതിയംഗങ്ങളായ ​ടി.ആർ. ജഗദീശൻ , കെ.ഷൺമുഖൻ,വിജയ മുരളീകൃഷ്ണൻ,വി.ഉത്തമൻ,ഹെബിൻ ദാസ്,സിജി സജീവ്,സി.കെ.ശോഭനൻ എന്നിവർ സംസാരിച്ചു. ഭരണ സമിതിയംഗം ജി.മുരളി സ്വാഗതവും ഗ്രൂപ്പ് കൺവീനർ ആർ.രഞ്ചിത്ത് നന്ദിയും പറഞ്ഞു.