മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡ് ഇരമത്തൂരിൽ 50 മിനി സോളാർ ഹൈമാസ്റ്റ് തെരുവ് വിളക്കുകൾ സ്ഥാപിക്കും.
15 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ ടെക്നോളജിയിൽ സോളാർ പാനലും ലിനിയൻ ബാറ്ററിയും ഉപയോഗിച്ച് പ്രകാശിക്കുന്ന 60 വാട്ട്സ് പ്രകാശമുള്ള സോളാർ ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. വൈദ്യുതി ഇല്ലാത്ത സമയത്തും തെരുവ് വിളക്കുകൾ പ്രകാശിക്കും.
പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ചെന്നിത്തല ബെഥേൽ മർത്തോമാ പളളി പാരീഷ് ഹാളിൽ നിർവഹിക്കും. സജി ചെറിയാൻ എം.എൽ. എ അദ്ധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘു പ്രസാദ് മുഖ്യ പ്രഭാഷണം നടത്തും.