photo

ചേർത്തല:സ്‌കൂളുകൾക്ക് ഭാരിച്ച വൈദ്യുത ബില്ലിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനായി സോളാർ സംവിധാനങ്ങൾ സ്ഥാപിക്കാൻ പ്രോത്സാഹനം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ പറഞ്ഞു. ചേർത്തല തെക്ക് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. കെ. ടി. മാത്യു മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിന്റെ സമഗ്ര വികസനത്തിനായി സംഭാവനകൾ നൽകിയ ജില്ലാ പഞ്ചായത്തംഗം ജമീല പുരുഷോത്തമനെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ഡി.പ്രകാശൻ അദ്ധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ആന്റണി,ഷാജി മഞ്ജരി , ജി ദുർഗാദാസ്,വി.സജി,എ.എ.സവിതാംബിക,ഹിലാൽ മുഹമ്മദ്, ബി.സലിം,ടി.എസ് രഘുവരൻ എന്നിവർ സംസാരിച്ചു . അദ്ധ്യാപിക കെ.അംബിക നന്ദി പറഞ്ഞു.