
കായംകുളം: കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അരിത ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ആർ.കണ്ണൻ, ബബിത ജയൻ, മണ്ഡലം പ്രസിഡൻ്റ് ചന്ദ്രസേനൻ, മുൻ വാർഡ് മെമ്പർ സിദ്ധാർത്ഥൻ, സുജിത് സുകുമാരൻ, ബി ഷൈജു, തുടങ്ങിയവർ സംസാരിച്ചു.