കായംകുളം : ദേവികുളങ്ങര വടക്ക് കൊച്ചുമുറിയിൽ കരനെൽകൃഷി ആരംഭിച്ചു. രണ്ടാം വാർഡിൽ പുത്തൻപുരയ്ക്കൽ ശ്രീരേഖയുടെ 50 സെന്റ് ഭൂമിയിൽ ആണ് നെൽ വിത്ത് വിതച്ചത്. വിത്തിടീൽ കർമ്മം ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ശ്രീദേവി നിർവഹിച്ചു

കേരള കർഷക സംഘം മേഖലാ സെക്രട്ടറി എസ്. തുളസീധരന്റെ നേതൃത്വത്തിൽ ദേവികുളങ്ങര കൃഷി ഭവന്റെ സഹകരണത്തോടെ രാഗേഷ്, അഭിലാഷ്, രവീന്ദ്രൻ, സനിൽ, അശോക് കുമാർ, ഗോപൻ എന്നീ ഏഴ് പേരടങ്ങുന്ന ഗ്രൂപ്പ് ആണ് കൃഷി​ക്ക് നേതൃത്വം നൽകുന്നത്.

വാർഡ് മെമ്പർ രജനിമുരളി, കൃഷി ഓഫീസർ രഞ്ജി, ആർ. ശശിധരൻ തുടങ്ങി​യവർ പങ്കെടുത്തു.