ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ റോഡുകളുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് 1.5 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച വാടപ്പൊഴി പാലം കോസ്റ്റൽ റോഡിന്റെയും മറ്റ് എട്ട് റോഡുകളുടെയും ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ ഇന്ന് നിർവ്വഹിക്കും. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്. ഉദ്ഘാടനം ചെയ്യുന്ന വിവിധ റോഡുകൾ.
അക്ഷര നഗരി ബ്രാഞ്ച് ( സാഗര ആശുപത്രി റോഡ് ), അക്ഷര നഗരി ബ്രാഞ്ച്(സ്‌കൂട്ടർ ഫാക്ടറി റോഡ് ) , അക്ഷര നഗരി റോഡ്, മാതാ എൻജിനിയറിംഗ് വർക്സ് റോഡ്, വണ്ടാനം മുക്കയിൽ റോഡ്, കോമന കാക്കാഴം റോഡ്, പഴയനടക്കാവ് റെയിൽവേ ട്രാക്ക് റോഡ്, പുറക്കാട് അയ്യൻകോയിക്കൽ റോഡ്.
വാടാപ്പൊഴി പാലത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എ. എം. ആരിഫ് എം. പി, ഫാ.ജെയിംസ് റാഫേൽ ആനാപറമ്പിൽ എന്നിവർ മുഖ്യാതിഥികളാകും.
ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, മത്സ്യഫെഡ് ചെയർമാൻ പി. പി ചിത്തരഞ്ജൻ തുടങ്ങിയവർ പങ്കെടുക്കും.