അരൂർ: അരൂർ പഞ്ചായത്തിലെ ഓഫീസ് ജീവനക്കാർക്കെതിരെ അരൂർ സെക്ടറൽ മജിസ്ട്രേറ്റ് പിഴ ചുമത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ, ഓഫീസിലെത്തിയ പരിശോധക സംഘം മാസ്ക് ധരിച്ചില്ലെന്നാരോപിച്ചാണ് നടപടി സ്വീകരിച്ചതെന്നാണ് ജീവനക്കാരുടെ പരാതി. കൊവിഡ് വ്യാപന കാലഘട്ടം മുതൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച്, അധിക ജോലിഭാരത്തെ തുടർന്ന് അവധി ദിവസങ്ങളിൽ പോലും ജോലി ചെയ്യുന്ന തങ്ങളെ മാനസിക സമ്മർദ്ദത്തിലാക്കുന്നതാണ് മജിസ്ട്രേറ്റിന്റെ ഇത്തരം നടപടിയെന്ന് ഓഫീസ് ജീവനക്കാർ പറഞ്ഞു സംഭവത്തിൽ ജീവനക്കാരും ജനപ്രതിനിധികളും പ്രതിഷേധിച്ചു.