
രോഗബാധിതരുടെ എണ്ണം 27,000കടന്നു, മരണ സംഖ്യ 91
ആലപ്പുഴ: തുടർച്ചയായ മൂന്നാം ദിവസവും ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം എഴുന്നൂറ് കടന്നു. ഇന്നലെ 716 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 7983ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ രണ്ട് പേർ വിദേശത്തു നിന്നും എത്തിയവരാണ് .696പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 192 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 19713 ആയി . രോഗബാധിതരുടെ ആകെ എണ്ണം 27,000കടന്നു. ഇന്നലെ ഏഴ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ കൊവിഡ് മൂലമുള്ള മരണസംഖ്യ 91ആയി. കോമല്ലൂർ സ്വദേശി ഗോപിനാഥൻ (60), ചെങ്ങന്നൂർ സ്വദേശി അയ്യപ്പൻ (70), ചേർത്തല സ്വദേശിനി ശാന്ത (84), കാട്ടൂർ സ്വദേശി ക്ലമന്റ് (70), അമ്പലപ്പുഴ സ്വദേശിനി ത്രേസ്യാമ്മ (60), എടത്വ സ്വദേശിനി ജോളി ജോസഫ് (70), പുന്നപ്ര സ്വദേശി അബ്ദുൾ ഹമീദ് (83) എന്നിവരാണ് ഇന്നലെ മരിച്ചത്.
ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ: 13,812
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 5402
 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 325
40 കേസുകൾ, 40 അറസ്റ്റ്
ജില്ലയിൽ കൊവിഡ് മാനദണ്ഡലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ 40 കേസുകളിൽ 40 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 287 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 1020 പേർക്കും നിരോധനാജ്ഞ ലംഘനം നടത്തിയ അഞ്ചുകേസുകളിലായി 29 പേർക്കും എതിരെ നടപടി എടുത്തു.