വളളികുന്നം: ജലജീവൻ മിഷൻ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.വി.കെ അനിൽ സ്വാഗതം പറഞ്ഞു.. വൈസ് പ്രസിഡന്റ് ബിജി പ്രസാദ്, ജെ. രവീന്ദ്രനാഥ്, എ. അമ്പിളി , ദീപ ഉദയൻ , ആർ. പ്രസന്ന, സി. അനിത എന്നിവർ സംസാരിച്ചു.