അമ്പലപ്പുഴ :പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പറവൂർ രക്ത സാക്ഷി അനുസ്മരണ മണ്ഡപത്തിലേക്ക് ദീപശിഖാ റിലേ നടത്തി. പുന്നപ്ര വയലാർ സമര സേനാനി കൊച്ചിക്കാരൻ വീട്ടിൽ മാർട്ടിന്റെ മകൻ ജോയി മാർട്ടിൻ പകർന്നു നൽകിയ ദീപം ഡി. വൈ. എഫ്. ഐ ഏരിയ ജോയിന്റ് സെക്രട്ടറി എ. അരുൺ ലാൽ ഏറ്റുവാങ്ങി. എച്ച് .സലാം, എ. ഓമനക്കുട്ടൻ, ഇ .കെ. ജയൻ ,കെ. മോഹൻ കുമാർ, എ .പി .ഗുരുലാൽ, പി .ജി. സൈറസ്, പി. പി. ആന്റണി, ടി .എസ് .ജോസഫ്, കെ .എം. ജുനൈദ്, വി. ടി. അശോകൻ, സി .വാമദേവൻ, കെ. എഫ് .ലാൽജി, കെ. പി. സത്യകീർത്തി, സിന്ധു അനിരുദ്ധൻ എന്നിവർ പങ്കെടുത്തു. കുതിരപ്പന്തി റോഡുവഴി കളർ കളർകോട് ജംഗ്ഷനിലെത്തിയ ദീപശിഖ റിലേ ദേശീയ പാത വഴി പറവൂരിലെ രക്തസാക്ഷി മണ്ഡപത്തിൽ വൈകിട്ട് 4.30 ഓടെ എത്തിച്ചേർന്നപ്പോൾ പുന്നപ്ര വയലാർ സമരസേനാനി കണ്ണങ്ങാട്ടു വെളിയിൽ പുരുഷന്റെ ചെറുമകൻ കെ. എം .ഉണ്ണിയിൽ നിന്ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ദീപം ഏറ്റുവാങ്ങി അനുസ്മരണ മണ്ഡപത്തിൽ സ്ഥാപിച്ചു.