അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചു.തിങ്കളാഴ്ച വിജയദശമി നാളിൽ രാവിലെ പൂജയെടുപ്പിനു ശേഷം പുസ്തകങ്ങൾ വിതരണം ചെയ്യും. കുഞ്ഞുങ്ങളെ മാതാപിതാക്കൾ മടിയിലിരുത്തി അവരവർ തന്നെ എഴുത്തിനിരുത്തണം.ഇതിനായി മുഖ്യകാർമികൻ നിർദേശം നൽകും.എഴുതിക്കുന്ന താലം, അരി എന്നിവ കൊണ്ടുവരണം.