ആലപ്പുഴ . നെല്ല് സംഭരണത്തിനുള്ള പൂർണ്ണമായ അധികാരം സിവിൽ സപ്ലൈസ് കോർപ്പറേഷനെ ഏൽല്പിച്ച് സംഭരണത്തിലെ സ്തംഭനാവസ്ഥക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃ സമ്മേളനം ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു.സിബിച്ചൻ കല്ലുപാത്ര , ജേക്കബ് എട്ടുപറയിൽ , ഇ.ഷാബ്ദ്ദീൻ , ഡി.ഡി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.