
ആലപ്പുഴ : ആദർശത്തിന്റെ പ്രതിരൂപമായ കുമ്മനം രാജശേഖരനെതിരെ കള്ളക്കേസ് എടുത്ത് അവഹേളിക്കാനുള്ള സി.പി.എം രഹസ്യ അജണ്ട കേരള സമൂഹം പുച്ഛിച്ചുതള്ളുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു.
കുമ്മനം രാജശേഖരനെ കള്ളക്കേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ച് കരിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി.ജെ.പി. ജില്ലാ സെൽ കോ ഓർഡിനേറ്റർ ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എ.ഡി.പ്രസാദ്‌കുമാർ പൈ, മണ്ഡലം സെക്രട്ടറി കണ്ണൻ തിരുവമ്പാടി, മുല്ലയ്ക്കൽ ഏരിയ പ്രസിഡന്റ് വി.സി.സാബു എന്നിവർ സംസാരിച്ചു.