ആലപ്പുഴ: പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിൽ നിന്നും മലിനജലം കൈതപ്പുഴ കായലിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗം പ്രഹസനമായിരുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കൾ യോഗം ബഹിഷ്ക്കരിച്ചു. നടത്തിക്കൊണ്ടിരിക്കുന്ന റിലേ സത്യാഗ്രഹമുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അരൂർ നിയോജക മണ്ഡലം പ്രസിഡൻറ് തിരുനല്ലൂർ ബൈജു അറിയിച്ചു.