ആലപ്പുഴ: സേവാഭാരതി തലവടിയുടെ സേവാകേന്ദ്രം നാളെ വൈകിട്ട് 3 ന് ആർ.എസ്. എസ് പ്രാന്തീയ സഹ സേവാപ്രമുഖ് എം. സി വത്സൻ ഉദ്‌ഘാടനം ചെയ്യും . തലവടി വിശ്വഹിന്ദു പരിഷത്ത് കാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ ഗോകുൽ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സേവാഭാരതി ജില്ലാ സെക്രട്ടറി ബൈജു മുഖ്യ പ്രഭാഷണം നടത്തും. വി. എച്ച്. പി ജില്ലാ സംഘടന സെക്രട്ടറി കെ. ബിജു വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കും. ആർ എസ് എസ് ഖണ്ഡ് സേവാ പ്രമുഖ് ഗോപികൃഷ്ണ വിശിഷ്ടാതിഥിയാകും.