
മാവേലിക്കര: കൊയ്പ്പള്ളികാരാണ്മ ദേവി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ദേവസ്വം ഓഫീസ് ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.എസ്.രവി ഉദ്‌ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് മധു വഞ്ചിലേത്ത് അധ്യക്ഷനായി. ഹരിപ്പാട് ടി.ഡി.ബി ഡെപ്യൂട്ടി കമ്മീഷണർ ജി.ബൈജു, സബ് ഗ്രൂപ്പ് ഓഫീസർ ഹരികുമാർ, ഉപദേശകസമിതി സെക്രട്ടറി അനീഷ് എം, വാർഡ് മെമ്പർ കെ.മുകുന്ദൻ, കെ.ജി.സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് വിജയമോഹനൻ, തെക്കും വടക്കും ഹൈന്ദവ കരയോഗം പ്രസിഡന്റുമാർ, പൗർണമി സംഘം പ്രസിഡന്റ് എന്നിവർ സംസാരിച്ചു.