
വള്ളികുന്നം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വള്ളികുന്നം വട്ടയ്ക്കാട് ദേവീക്ഷേത്ര കോമ്പൗണ്ടിൽ ദേവഹരിതം പദ്ധതിപ്രകാരം നടപ്പാക്കിയ കര നെൽകൃഷിയുടെ വിളവെടുപ്പ് നാളെ രാവിലെ 10 ന് ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.എസ്.രവി മുഖ്യാതിഥിയാകും.