മുതുകുളം :ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാലയുടേയും ഗുരുസംഗമം കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധത്തിനായി യോഗ പരിശീലന ക്ലാസ്സ് ആരംഭിച്ചു.ദിവസവും രാവിലെ 6 മുതൽ 7 മണി വരെ സൗജന്യമായാണ് ക്ലാസ് .ഉദ്ഘാടനം മുഞ്ഞിനാട്ട് രാമചന്ദ്രൻ നിർവ്വഹിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി എം.എ.കലാം അദ്ധ്യക്ഷത വഹിച്ചു.റിട്ട. ജില്ലാ ജഡ്ജി എൻ.സദാനന്ദൻ, ഐശ്വര്യ തങ്കപ്പൻ, അനീഷ്.എസ്.ചേപ്പാട്, രമേശ് ബാബൂ, മുഹമ്മദ് നിസാർ എന്നിവർ സംസാരിച്ചു