മാവേലിക്കര : തഴക്കര ഗ്രാമപഞ്ചായത്തിൽ 46 ലക്ഷം ചെലവിട്ട് പൂർത്തീകരിച്ച 4 പദ്ധതികളും നിർമാണം ആരംഭിച്ച 20 ലക്ഷത്തിന്റെ പദ്ധതിയും ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തഴക്കര പഞ്ചായത്തിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ 25 ലക്ഷം ചെലവിൽ കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തിയ ഇറവങ്കര പി.എച്ച്.സിയുടെ നിലവിലുള്ള കെട്ടിടത്തിന് മുകളിൽ നിർമിച്ച പുതിയ നിലയും 9ാം വാർഡിൽ 10 ലക്ഷം ചെലവിൽ നിർമിച്ച വയോജന വിശ്രമകേന്ദ്രം, 7 ലക്ഷം ചെലവിൽ നിർമിച്ച ജലീലിയ മുക്ക് - കനാൽ റോഡ്, 4 ലക്ഷം ചെലവിൽ നിർമിച്ച തെക്കേമലയിൽ റോഡ്, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപെടുത്തി 20 ലക്ഷം ചെലവിട്ട് നിർമിക്കുന്ന മാമ്പ്ര കോളനി - രാമല്ലൂർ കോളനി ബണ്ട് റോഡ് എന്നിവയാണ് എം.എൽ.എ ഉദ്ഘാടനം ചെയ്തത്. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മൻ, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷ്, വൈസ് പ്രസിഡന്റ് എസ്.അനിരുദ്ധൻ, ഷീബ സതീഷ്, പി.കെ വിദ്യാധരൻ, എസ്.അഷ്റഫ്, കെ.രവി, തുളസി ഭായ് എന്നിവർ പങ്കെടുത്തു.