ഹരിപ്പാട്: കുമ്മനം രാജശേഖരനെതിരെ കള്ളക്കേസെടുത്തതിനെതിരെ ബി.ജെപി ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിദിനാചരണം നടത്തി. ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എസ്.വിനോദ്, എസ്.വിശ്വനാഥ്, ശ്രീജിത്ത് പനയറ, പി.ആർ.പ്രസാദ്, ജെ.ദിലീപ് കുമാർ, രാജേന്ദ്രൻ നായർ, പി.ബി.ബിജു എന്നിവർ പങ്കെടുത്തു.