jffj

ഹരിപ്പാട്: വിവരസാങ്കേതിക വിദ്യയുടെ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്താൻ പുതിയ തലമുറ പരിശ്രമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 40 ലക്ഷം രൂപ മുടക്കി പളളിപ്പാട് പഞ്ചായത്തിൽ നിർമ്മിക്കുന്ന ഹൈടെക്ക് ലൈബ്രറിയുടെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. പളളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രക്കുറുപ്പ് , വൈസ് പ്രസിഡന്‍റ് ടി.കെ.സുജാത, ബ്ലോക്ക് പഞ്ചായത്തംഗം റെയിച്ചൽ വർഗ്ഗീസ്, എൽ.എസ്.ജി.ഡി എൻജിനിയർ ദീപ്തി എന്നിവർ സംസാരിച്ചു.