അമ്പലപ്പുഴ: അസത്യ പ്രസ്താവനകൾ നിറഞ്ഞ വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ അമ്പലപ്പുഴ പൊലീസിൽ പരാതി നല്‍കി. ആശുപത്രിയെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി.