ഹരിപ്പാട്. കരുവാറ്റ ബാങ്ക് കവർച്ച കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് തുടരുന്നു. ഇന്നലെ രണ്ടാം പ്രതി ഷൈബുവുമായി ഹരിപ്പാട്ടെ വാടകവീട്ടിൽ നടത്തിയ തിരച്ചിലിൽ ചെടിച്ചട്ടികളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവളകൾ കണ്ടെടുത്തു. എട്ടേ മുക്കാൽ പവനോളം വരും ഇത് . തിരുവനന്തപുരത്ത് രണ്ട് കടകളിൽ സ്വർണ്ണം വിറ്റതിനുശേഷം ബാക്കി ഉണ്ടായിരുന്നതാണ് ഇവ. മോഷണത്തിനു മുൻപ് ഒന്നാം പ്രതി ആൽബിൻ രാജ് ഈ വീട്ടിൽ ഒരാഴ്ചയോളം താമസിച്ചിരുന്നു.