dyfi

പൂച്ചാക്കൽ: അരൂക്കുറ്റി ഗ്രാമപഞ്ചായത്തിൽ കൊവിഡ് അണുനശീകരണ പ്രവർത്തങ്ങളുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്ത്. പൊതുജനങ്ങൾ കൂടുതൽ എത്തുന്ന മത്സ്യ മാർക്കറ്റ്, ബാങ്കുകൾ, എ.ടി.എം കൗണ്ടറുകൾ, പെട്രോൾ പമ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ, റേഷൻ കടകൾ എന്നിവിടങ്ങളിൽ എല്ലാം ഇവർ ദിവസവും അണുനശീകരണം നടത്തുന്നുണ്ട്. അരൂക്കുറ്റി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും, ഒരു മാസം തുടർച്ചയായി

ഈ അണുനശീകരണ യജ്ഞം തുടരുമെന്നും മേഖല സെക്രട്ടറി വിനു ബാബു പറഞ്ഞു.