thankachan

ആലപ്പുഴ: വള്ളത്തിലെ എൻജിൻ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തലചുറ്റി ആറ്റിൽ വീണ് യുവാവ് മരിച്ചു. നെഹ്റുട്രോഫി വാർഡിൽ വലിയവീട്ടിൽ പരേതരായ ജോർജ്ജിന്റെയും അന്നമ്മയുടെയും മകൻ തങ്കച്ചനാണ്(49) മരിച്ചത്.

ഇന്നലെ രാവിലെ നെഹ്റുട്രോഫി നടുത്തുരുത്ത് പൊട്ടനാറ്റിലാണ് തങ്കച്ചൻ വള്ളത്തിൽ നിന്ന് വീണത്. തുടർന്ന് ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. വൈകിട്ട് മത്സ്യത്തൊഴിലാളിയുടെ ചൂണ്ടയിൽ കുടുങ്ങിയാണ് മൃതദേഹം കിട്ടിയത്.

മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആലപ്പുഴ സായിയിലെ ബോട്ട് ഡ്രൈവറായിരുന്നു തങ്കച്ചൻ. ഭാര്യ: ശശികല. കുപ്പപ്പുറം ജി.എച്ച്.എസ്.എസ് 5-ാം ക്ലാസ് വിദ്യാർത്ഥിനിയായ അനുരഞ്ജിനിയും കുട്ടമംഗലം എസ് എൻ ഡി പി എൽ പി സ്കൂൾ 2-ാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവുമാണ് മക്കൾ.