ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല,കണിച്ചുകുളങ്ങര യൂണിയനുകളിലും ശ്രീകണ്ഠേശ്വരം സ്കൂളിലും കെ.കെ.മഹേശൻ നടത്തിയ സാമ്പത്തിക തട്ടിപ്പും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത്മൂവ് മെന്റ് ചേർത്തല യൂണിയൻ നടത്തുന്ന സമരത്തിന് എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഈ ആവശ്യമുന്നയിച്ച് സംരക്ഷണ സമിതി മാസങ്ങൾക്ക് മുമ്പേ രംഗത്ത് എത്തിയിരുന്നു.യൂണിയനുകൾക്കും സ്കൂളിനും നഷ്ടപ്പെട്ട മുഴുവൻ തുകയും മഹേശന്റെ കുടുംബത്തിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യമാണ് അന്ന് ഉയർത്തിയിരുന്നത്.നിലവിൽ നടക്കുന്ന കേസിൽ കക്ഷി ചേരുവാനും യോഗം തീരുമാനിച്ചു.രക്ഷാധികാരി പി.ഡി.ലക്കി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം.മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.സെക്രട്ടറി ജയൻ സരേന്ദ്രൻ സ്വാഗതം പറഞ്ഞു.രാജീവ് ശ്രീധരൻ,സുരാജ് ശാസ്താംകവല,നവീൻ പറയകാട്,വിനോദ് മണവേലി എന്നിവർ പങ്കെടുത്തു.