അരൂർ.:സി.പി.എം.ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കം ഇരുപത്തഞ്ചോളം പേർക്ക് പരിക്ക് തെരുവ് നായയുടെ കടി​യേറ്റു . അരുർ എൽ.സി.സെക്രട്ടറി ശ്രീജിത്ത്, അരുർ മാടവന ലക്ഷം വീട്ടിൽ വിശ്വംഭരൻ, പുത്തേഴത്തു കളം നൗഷാദ് ,അയ്യപ്പദാസ്, ആഞ്ഞിലിക്കാട് കമൽദാസ്, പുന്നശ്ശേരി അശോകൻ, മർത്തുതറ കളം ഗോപി. സീഫുഡ് പാർക്കിലെ തൊഴിലാളി മണി,ആഞ്ഞിലിക്കാട് ക്ഷേത്രം ശാന്തി അരൂക്കുറ്റി സ്വദേശി സുജിത്ത് ,കൊല്ലം സ്വദേശി ജോയി തുടങ്ങിയവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ തുറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി .ബുധനാഴ്ച വൈകിട്ട് ആറോടെ അരൂർ ക്ഷേത്രം കവലയിലായിരുന്നു തെരുവ് നായയുടെ ആക്രമണം. കൂട്ടമായി റോഡരികിൽ നിൽക്കുകയായിരുന്ന നായ്ക്കളിൽ ഒന്ന് ബസ് സ്റ്റോപ്പിലും കടകളിലും നിന്നവരെ ഓടിച്ചി​ട്ട് കടിക്കുകയായിരുന്നു. പിന്നീട് അരൂർ മാർക്കറ്റ് ഭാഗത്തേക്ക്‌ ഓടിയ നായ പാർട്ടി ഓഫീസിന് മുന്നിൽ നിന്ന ശ്രീജി​ത്തി​നെയും, പിന്നീട് ബാർ ഹോട്ടലിന് സമീപം നിന്നവരെയും കടിച്ച ശേഷം മത്സ്യ മാർക്കറ്റിലെത്തി നിരവധി പേരെ കടിച്ചു. അരൂർ പഞ്ചായത്തിൽ തെരുവ് നായ ശല്യം തുടങ്ങിയിട്ട് മാസങ്ങളായി.