photo

ചേർത്തല:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന പൊലീസ് മേധാവി ഏർപ്പെടുത്തിയ കൊവിഡ് വാറി​യർ അവാർഡിനർഹനായ ചേർത്തല പൊലീസ് ഇൻസ്പെക്ടർ പി.ശ്രീകുമാറിനെ കെ.വി.എം ആശുപത്രി മാനേജ്മെന്റ് ആദരിച്ചു.പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെ.വി.എം.ആശുപത്രി ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.അവിനാശ് ഹരിദാസ് മെമന്റോ നൽകി ആദരിച്ചു.സ്റ്റേഷൻ പി.ആർ.ഒ ഉണ്ണി,സി.ആർ.ഒ പി.കെ.അനിൽകുമാർ,റൈറ്റർ ജയചന്ദ്രൻ,എ.എസ്.ഐ രാജീവ്,സി.പി.ഒ രണധീർ,ആശുപത്രി പി.ആർ.ഒ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.