ചേർത്തല:വയലാർ രാമവർമ്മ ചരമ വാർഷികാചരണത്തിന്റെ ഭാഗമായി വയലാർ ഫാൻസ് അസോസിയേഷൻ 26ന് എസ്.എൽ.പുരത്തിന്റെ സ്മൃതിമണ്ഡപത്തിൽ നിന്നും വയലാർ സ്മൃതിമണ്ഡപത്തിലേക്ക് കാവ്യ അതിജീവന യാത്ര നടത്തും. ജനറൽ സെക്രട്ടറി കരപ്പുറം രാജശേഖരൻ നയിക്കുന്ന യാത്ര രാവിലെ 10ന് ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്യും.11.30ന് വയലാർ രാഘവ പറമ്പിലെ സ്മൃതി മണ്ഡപത്തിൽ ശരത്ചന്ദ്രവർമ്മ സ്വീകരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന അനുസ്മരണയോഗത്തിൽ ടി.പി.സുന്ദരേശൻ അധ്യക്ഷനാകും.രാജിവ്ആലുങ്കൽ ഉദ്ഘാടനം ചെയ്യും.ആകാശവാണി ആവാർഡ് ജേതാവ് ആർ.രവികുമാറിനെ ചടങ്ങിൽ ആദരിക്കും.