soudamini

മുതുകുളം :വൃദ്ധയെ വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി .വലിയഴീക്കൽ കൊച്ചു വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ സൗദാമിനിയെ (90) ആണ് വീടിനു സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടത് .ചെറുമകൻ സന്ദീപനൊപ്പം കഴിഞ്ഞിരുന്ന സൗദാമിനിയെ വെള്ളിയാഴ്ച രാവിലെ മുതൽ കാണാതാകുകയായിരുന്നു . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപം വെള്ളക്കെട്ടിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത് . ഉടൻ തന്നെ കായംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: സദാത്മജൻ, അജിത. മരുമക്കൾ: ജലജ, സുഭദത്ത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ