
അരൂർ:ചേർത്തല താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) എരമല്ലൂരിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.കെ ഉമേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അസീസ് പായിക്കാട് അദ്ധ്യക്ഷനായി. എരമല്ലൂർ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമാക്കുക, ഹൈമാസ്റ്റ്ലൈറ്റ് തെളിയിക്കുക. ക്യാമറകൾ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സി.കെ. രാജേന്ദ്രൻ, കെ.വി.സോളമൻ, പി.പി.സാബു. എസ്.വേണു, വി.എം.റെജി, അജിമോൻ, പി. ശശിധരൻ, സലിലൻ എന്നിവർ സംസാരിച്ചു.