ആലപ്പുഴ : അമ്പലപ്പുഴ മണ്ഡലത്തിലെ റോഡുകളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നിർമ്മാണം പൂർത്തീകരിച്ച വാടാപ്പൊഴി പാലം കോസ്റ്റൽ റോഡ് അടക്കം എട്ട് റോഡുകളുടെ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു . നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്.
1.5 കോടി രൂപ ചെലവിലാണ് കോസ്റ്റൽ റോഡിന്റെ നിർമ്മാണം .

ആലപ്പുഴ, അമ്പലപ്പുഴ നെറ്റ് വർക്ക് റോഡിൽ ഉൾപ്പെട്ട അക്ഷര നഗരി ബ്രാഞ്ച് ( സാഗര ആശുപത്രി റോഡ് )75 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത് .
അക്ഷര നഗരി റോഡിനു 85 ലക്ഷം രൂപയാണ് ചെലവ് . 35 ലക്ഷം ചെലവിലാണ് വളഞ്ഞവഴി മാതാ എൻജിനീയറിംഗ് വർക്സ് റോഡ് നിർമിച്ചത് .179 ലക്ഷം ചെലവിലാണ് വണ്ടാനം മുക്കയിൽ റോഡിന്റെ നിർമ്മാംണ. കോമന കാക്കാഴം റോഡ് (142 ലക്ഷം),പഴയനടക്കാവ് റെയിൽവേ ട്രാക്ക് റോഡ് (110 ലക്ഷം), പുറക്കാട് അയ്യൻകോയിക്കൽ റോഡ് (135 ലക്ഷം ) എന്നിവും പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.

ചടങ്ങിൽ എ. എം. ആരിഫ് എം. പി, ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, മത്സ്യഫെഡ് ചെയർമാൻ പി. പി ചിത്തരഞ്ജൻ ,അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ജുനൈദ് ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സുവർണ പ്രതാപൻ ,എ അഫ്സത്ത് ,ജി വേണുലാൽ തുടങ്ങിയവർ പങ്കെടുത്തു .