nell

വള്ളികുന്നം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വള്ളികുന്നം വട്ടയ്ക്കാട് ദേവീക്ഷേത്ര കോമ്പൗണ്ടിൽ ദേവഹരിതം പദ്ധതിപ്രകാരം നടപ്പാക്കിയ കര നെൽകൃഷിയുടെ വിളവെടുപ്പ് ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.എസ്.രവി മുഖ്യാതിഥിയായി.

ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ വള്ളികുന്നം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സകരണത്തോടെയാണ് കൃഷി നടപ്പാക്കിയത്.ചടങ്ങിൽ വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാതങ്കപ്പൻ, മെമ്പർമാരായ എ.അമ്പിളി, എ.റസിയ, എസ്.ലതിക, ഉപദേശക സമിതി പ്രസിഡന്റ് എ.ആനന്ദൻ, സെക്രട്ടറി ആർ.ഷാജി, എ.അജയകുമാർ, ഹരികുമാർ, കെ.ആർ.സുദർശനൻ എന്നിവർ നേതൃത്വം നൽകി.