അമ്പലപ്പുഴ: പുന്നപ്ര പൊലീസ് സ്റ്റേഷനിലെ 3 ഉദ്യോഗസ്ഥർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇവരെ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. ഇവരുമായി പ്രാഥമിക അടുപ്പം പുലർത്തിയ അഞ്ചുപേർ നിരീക്ഷണത്തിലാണ്. മറ്റുള്ളവരെ ഇന്ന് കൊവിഡ് പരിശോധനക്ക് വിധേയമാക്കും. അത്യാവശ്യ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് സ്റ്റേഷനുള്ളിൽ പ്രവേശിക്കാതെ തന്നെ പരാതികൾ സ്വീകരിക്കാനുള്ള ഏർപ്പാടുകൾ ഒരുക്കിയിട്ടുണ്ട്