
അമ്പലപ്പുഴ: രക്തത്തിൽ അണുബാധയേറ്റ പിഞ്ചുകുഞ്ഞിന്റെ ചികിത്സക്കായി നിർദ്ധന കുടുംബം സുമനസുകളുടെ സഹായം തേടുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് പറവൂർ വാളത്താറ്റു മഠം വീട്ടിൽ സിദ്ദിഖ് - കാവ്യ ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകൻ മുഹമ്മദ് സിയാനാണ് ചികിത്സയിലുള്ളത്. ശരീരത്തിൽ നീർക്കെട്ട് കണ്ടെത്തിയതിനെ തുടർന്ന് മൂന്നുമാസം മുമ്പാണ് സിയാനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധ പരിശോധനയിൽ രക്തത്തിലെ അണുബാധയും, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നതും കണ്ടെത്തി. ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന സിയാന് അടിയന്തര ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം രൂപ ആവശ്യമാണന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുന്ന സിദ്ദീഖിനും കുടുംബത്തിനും സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വാടക വീട്ടിലാണ് കഴിയുന്നത്. ഒരു വർഷം മുമ്പ് അസുഖ ബാധിതനായതിനെ തുടർന്ന് ശസ്ത്രക്രീയക്ക് വിധേയനായ സിദ്ദിഖിന് കൃത്യമായി ജോലിക്കുപോകാനുമാകാത്ത അവസ്ഥയിലാണ്. ഈ കുടുംബത്തെ സഹായിക്കാൻ കഴിയുന്നവർ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ശാഖയുമായി ബന്ധപ്പെടണം. അക്കൗണ്ട് നമ്പർ - 3955076117. ഐ എഫ് എസ് സി കോഡ് - സി ബി ഐ എൻ 0280948. ഗൂഗിൾ പേ-9895468577, ഫോൺ - 9400771513.