അമ്പലപ്പുഴ:അമ്പലപ്പുഴയിൽ പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനത്തിൽനിന്ന് 50,000 രൂപ കവർന്നു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസിന് എതിർവശം പ്രവർത്തിക്കുന്ന കെ.എം.വെജിറ്റബിൾസ് എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്.ശനിയാഴ്‌ച രാവിലെ കട തുറന്നപ്പോഴാണ് പിന്നിലെ ജനൽ പൊളിച്ച നിലയിൽ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിയുന്നത്.പുലർച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നതെന്ന് കടയിലെ സി.സി .ടി.വി ദൃശ്യങ്ങളിൽ നിന്ന് മനസിലായി. അമ്പലപ്പുഴ പൊലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.