അമ്പലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡിൽ നിന്ന് പണവും ഫോണും കവർന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് മുബീന മൻസിലിൽ അബ്ദുൾ സലാമിന്റെ ഭാര്യ ലൈലയുടെ മൂവായിരം രൂപയും സഹോദരി ആരിഫയുടെ മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്. ഒമ്പതാം വാർഡിൽ ചികിത്സയിൽ കഴിയുന്ന ആരിഫക്ക് കൂട്ടിരിപ്പിനെത്തിയതായിരുന്നു ലൈല. വസ്ത്രങ്ങൾ കരുതിയിരുന്ന ബാഗിൽ നിന്ന് പണവും ഫോണും കവർന്ന ശേഷം ബാഗ് ഉപേക്ഷിക്കുകയായിരുന്നു. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.